anugrahavision.com

201 വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പ് നൽകി കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സിജെ*

കൊച്ചി, 04-06-2025:* നിർധന കുടുംബങ്ങളിൽ നിന്നുള്ള 201 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. റോയ് സിജെ. കേരളത്തിലും കർണാടകയിൽ നിന്നുമുള്ള തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് അദ്ദേഹം സ്വന്തം നിലയിൽ പഠനസഹായത്തിനുള്ള തുക നൽകിയത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതിലൂടെ കൈവരിക്കാൻ കഴിയുന്ന ദേശീയ വളർച്ചയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ലളിതമായ ചടങ്ങിലാണ് തുക വിതരണം ചെയ്തത്.

ഇതൊരു കോർപ്പറേറ്റ് ധനസഹായ പദ്ധതിയല്ലെന്നും, സ്വന്തം കുടുംബത്തിന്റെ ഫണ്ടിൽ നിന്നെടുത്ത തുകയാണ് കുട്ടികൾക്ക് സ്‌കോളർഷിപ്പ് ആയി നൽകിയതെന്നും ഡോ. റോയ് സിജെ പറഞ്ഞു. “ഒരു കുട്ടിയ്ക്ക് വേണ്ടി നമ്മൾ പണം മുടക്കുമ്പോൾ അത് സമൂഹത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപമാണെന്നാണ് എന്റെ കുടുംബം എന്നെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ പഠിക്കാൻ മിടുക്കരായ ഒരു കുട്ടിയും, അവസരങ്ങളോ പണമോ ഇല്ലാത്തതിന്റെ പേരിൽ പിന്നാക്കം പോകാൻ പാടില്ലെന്ന ചിന്തയിൽ നിന്നാണ് കുടുംബസ്വത്തിന്റെ ഒരു വിഹിതം സ്കോളർഷിപ്പായി നല്കാൻ തീരുമാനിച്ചത്” എന്നും അ ദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. റോയ് നേരിട്ടാണ് കുട്ടികൾക്ക് ചെക്ക് കൈമാറിയത്. ഡോ. റോയ് സിജെ, നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുറമെ, ആരോഗ്യംരംഗം, സ്ത്രീശാക്തീകരണം, ഭിന്നശേഷിക്കാർക്കുള്ള സഹായങ്ങൾ എന്നീ മേഖലകളിലും നിസ്തുലമായ സംഭാവനകൾ നൽകിവരുന്നു.
Screenshot 20250604 162424 Photos (1)
ഗവണ്മെന്റ് അംഗീകൃത സ്‌കൂളുകളിലെ എട്ട് മുതൽ പത്താം ക്‌ളാസ് വരെയുള്ള ക്‌ളാസുകളിൽ നിന്ന് മികവ് പുലർത്തുന്ന കുട്ടികളെ ശ്രദ്ധാപൂർവം തെരെഞ്ഞെടുത്താണ് സ്‌കോളർഷിപ്പ് നൽകിയത്. ഓരോ കുട്ടിക്കും അവരുടെ സ്‌കൂൾ ഫീസ് മുഴുവനായും അല്ലെങ്കിൽ അരലക്ഷം രൂപ വരെയുമാണ് നൽകിയത്. കുടുംബത്തിന്റെ വാർഷികവരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവരെയും മുൻ വർഷപരീക്ഷയിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരെയുമാണ് സ്‌കോളർഷിപ്പിന് പരിഗണിച്ചത്. ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് കുട്ടികളെയാണ് തെരെഞ്ഞെടുത്തത്. അടുത്ത അധ്യയനവർഷം സ്‌കോളർഷിപ്പ് നൽകുന്ന കുട്ടികളുടെ എണ്ണം 300 ആയി ഉയർത്താനും പദ്ധതിയുണ്ട്.

Spread the News

Leave a Comment