anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിലെ പടുകുഴികൾ പ്രയാസമുണ്ടാക്കുന്നതായി പരാതി

ചെർപ്പുളശ്ശേരി. നഗരവികസനവും സൗന്ദര്യവൽക്കരണവും എല്ലാം  തകൃതിയായി ഒരുഭാഗത്ത് നടക്കുമ്പോൾ  ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് പടുകുഴികൾ നിറഞ്ഞ് യാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കുകയാണ്. പ്രധാന റോഡിൽ നിന്നും ഹൈസ്കൂൾ റോഡിലേക്ക്  കയറിക്കഴിഞ്ഞാൽ പിന്നെ കുറച്ച് പടുകുഴികൾ ആണ് റോഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി. കുഴി ആയതാണ് ഇവിടെ എന്നാണ് അധികാരികളുടെ വെളിപ്പെടുത്തൽ. എന്നാൽ കഴിഞ്ഞ 10 വർഷക്കാലത്തിൽ അധികമായി ഇവിടെ ഈ കുഴി രൂപപ്പെട്ടിരിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഓട്ട അടക്കൽ നടക്കുമെങ്കിലും പതിവിലും വലിയ കുഴിയായി കൊണ്ട് തന്നെ അവ തിരിച്ചു വരുന്നു എന്നതാണ് സത്യം. പൊതുവേ തിരക്കുപിടിച്ച ഈ ഭാഗത്ത്  ഇരുചക്രവാഹനക്കാർ ഈ കുഴിയിൽ വീഴുന്നത് പതിവായിരിക്കുന്നു. കാൽനട യാത്രക്കാർക്ക് പോലും ഈ കുഴികൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. 4000ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന ചെർപ്പുളശ്ശേരി ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന കവാടം എന്നുള്ള നിലയ്ക്ക്  ഈ കുഴികൾ അടച്ച്  ജനങ്ങളുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണം എന്നാണ് നാട്ടുകാർ പറയുന്നത്.

Spread the News

3 thoughts on “ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിലെ പടുകുഴികൾ പ്രയാസമുണ്ടാക്കുന്നതായി പരാതി”

Leave a Comment