വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ സൗഹൃദക്കൂട്ടായ്മ വേങ്ങശ്ശേരിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.വി കെ എം യു പി സ്ക്കൂൾ റിട്ടയേർഡ് പ്രധാനാദ്ധ്യാപകൻ സി പി പത്മജൻ ഉദ്ഘാടനം ചെയ്തു.സൗഹൃദക്കൂട്ടായ്മ സെക്രട്ടറി പി പി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ നന്ദിയും പറഞ്ഞു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.കെ എസ് ഇ ബി പത്തിരിപ്പാല ഓഫീസ്’ അസിസ്റ്റൻ്റ് എൻജിനീയർ കെ പ്രേംകുമാർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.