ചെർപ്പുളശ്ശേരി. 15വയസുള്ള പെൺ കുട്ടിയെ താമസ വീട്ടിൽ വെച്ച് അടുത്ത ബന്ധുവായ പ്രതി ഗുരുതര ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിൽ, പ്രതി മണികണ്ഠൻ, വയസ് 49,s /o മുണ്ടൻ, മൂരിതൊടി ഹൌസ്, എഴുവന്തല എന്നയാൾക്ക് വിവിധ വകുപ്പുകളിലായി പട്ടാമ്പി പോക്സോ കോടതി യുടെ ചാർജ് ഉള്ള പാലക്കാട് പോക്സോ കോടതി ജഡ്ജ് സഞ്ജു ഇരട്ട ജീവ പര്യന്തവും 43 വർഷം കഠിന തടവും 4 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. തടവ് ശിക്ഷ അനുഭവിച്ചതിനു ശേഷം ജീവപര്യന്തം ശിക്ഷ യും അനുഭവിക്കണം.പിഴ ഒടുക്കിയില്ലെങ്കിൽ 3വർഷം അധിക കഠിന തടവ് അനുഭവിക്കണം. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. പിഴ ഒടുക്കിയില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. പിഴ തുക കൂടാതെ അതിജീവിതക്ക് അധിക ധനസഹായവും വിധിച്ചു. ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്‌പെക്ടർ സുജിത്. എം ആണ്. പ്രോസീക്യൂഷൻ ഭാഗത്ത് നിന്ന് 20സാക്ഷികളെ വിസ്തരിച്ച കേസിൽ 35രേഖകൾ ഹാജരാക്കി. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും, പട്ടാമ്പി പോക്സോ കോടതിയിലെ ലൈയ്സൺ ഓഫീസറും ആയ മഹേശ്വരി,പ്രോസിക്യൂഷനെ സഹായിച്ചു.