ചെർപ്പുളശ്ശേരി. മുൻ കാലങ്ങളിൽ വന്നിരുന്നതിന്റെ പകുതി പോലും ജനങ്ങൾ ഇന്ന് ചെർപ്പുളശ്ശേരിയിൽ എത്തുന്നില്ലെന്ന് KBOWA ആരോപിച്ചു. നഗരത്തിന്റെ ചുറ്റുപാടുമുള്ള ഗ്രാമങ്ങളെ ടൗണിലേക്ക് ആകർഷിക്കുന്നതിനായി നൂതന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് അസോസിയേഷൻ പറഞ്ഞു. നാമമാത്രമായ കെഎസ്ആർടിസി ബസ്സുകൾ സർവീസുകൾ നടത്തുന്ന ഒരു നഗരമായി ചെർപ്പുളശ്ശേരി മാറിയിട്ടുണ്ടെന്നും നിരവധി ടൂറിസം സാധ്യതകൾ ഉള്ള നഗരത്തെ അത്തരത്തിൽ ഉപയോഗപ്പെടുത്തണമെന്നും കെട്ടിട ഉടമകളുടെ സംഘടന പറഞ്ഞു. പ്രസിഡന്റ് ഷാജഹാൻ KPM അധ്യക്ഷത വഹിച്ചു. കെ ഷൗക്കത്ത്, സി എം അഷറഫ് തുടങ്ങിയവർ സംസാരിച്ചു