anugrahavision.com

വി പി. ശിവകുമാർ സ്മാരക കേളി അവാർഡ്* *സി.അനൂപിന്.*

2024 ൽ ആനുകാലി ങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് സി. അനൂപിനു ലഭിച്ചു. 2024 മെയ് 26 ൻ്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കങ്കാളിത്തല – ഓരോർമ്മക്കുറിപ്പ് എന്ന കഥയാണ് അവാർഡിന് അർഹമായത്. 11111 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ഡോ. കെ.എസ്. രവികുമാർ, പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, പ്രൊഫ.വി.സി ജോൺ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. മെയ് 24ന് വൈകിട്ട് 6.30 ന് മാവേലിക്കര താലൂക്ക് കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വെച്ച് കൂടുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

Spread the News

Leave a Comment