anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ കേസ് എടുത്ത് അന്വേഷിക്കണമെന്ന് പരാതി .

കൊച്ചി. തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുൻ മന്ത്രിയായ ജി. സുധാകരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും ഇലക്ഷൻ കമ്മീഷനിലും പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് ആണ് പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് നടന്ന എൻജിഒ യൂണിയന്റെ പരിപാടിയിൽ വച്ചാണ് 1989-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായിരുന്ന കെ.വി. ദേവദാസിന്റെ ഇലക്ഷൻ കമ്മറ്റി സെക്രട്ടറിയായിരുന്ന ജി . സുധാകരനും സംഘവും പാർട്ടി ഓഫീസിൽ വച്ച് തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന് തെരെഞ്ഞെടുപ്പ് കമ്മീഷൻ കേസ് എടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.

Spread the News

Leave a Comment