ചെർപ്പുളശ്ശേരി. 109 വർഷം പഴക്കമുള്ള ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ഈ വർഷം റെക്കോർഡ് ലാഭത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ബാങ്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2024 25 വർഷകാലത്ത് മൂന്നുകോടി 35 ലക്ഷം രൂപ അറ്റാദായം നേടിയതായി ഭരണസമിതി പറഞ്ഞു. ബാങ്കിൽ 330 കോടി രൂപ നിക്ഷേപവും, 232 കോടി രൂപ വായ്പയും ഉണ്ട്. ഈ സാമ്പത്തിക വർഷം 700 കോടി രൂപ ബാങ്കിന് ആസ്തി ഉള്ളതായും അടുത്ത സാമ്പത്തിക വർഷം ഇത് ആയിരം കോടി രൂപയായി വർദ്ധിപ്പിക്കാം എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്നും ഭരണ സമിതി അറിയിച്ചു. അർബൻ ബാങ്ക് ചെയർമാൻ അഡ്വക്കറ്റ് എം മോഹനൻ, വൈസ് ചെയർമാൻ എം മനോഹരൻ, മാനേജിംഗ് ഡയറക്ടർ ജോസ് കെ പീറ്റർ, ജനറൽ മാനേജർ വി സി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു