തൂത പൂരത്തിനായി കച്ചവടത്തിന് എത്തിയ പഴനി സ്വദേശി സഞ്ജനക്കാണ് (12) തൂതപ്പുഴയിൽ അൽപം മുമ്പ് മുങ്ങിമരണം സംഭവിച്ചത്. കുളിക്കാൻ ഇറങ്ങിയ സഞ്ജന
അബദ്ധത്തിൽ കാൽ വഴുതി പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൂത പാലത്തിന് താഴെ നല്ല ഒഴുക്കുള്ള സ്ഥലത്താണ് കുട്ടി കുളിക്കാൻ ഇറങ്ങിയത്.