anugrahavision.com

തൂത പൂരാഘോഷത്തിന് നാലാലും കുന്ന് വരെ വെളിച്ച സൗകര്യം ഉറപ്പുവരുത്തി B J P വാർഡ് കമ്മിറ്റി.

ചെർപ്പുളശ്ശേരി:തൂത മുതൽ നാലാലുംകുന്ന് ഹോമിയോ വരെയുള്ള ഒരു കിലോമീറ്റർ ദൂരമുള്ള റോഡിൽ

മെയ് 12,13 കാളവേല , പൂരം ദിവസങ്ങളിലേക്ക് BJP ഒരുക്കിയ ജനറേറ്റർ ഉപയോഗിച്ചുള്ള പ്രത്യേക വെളിച്ചസൗകര്യം
സ്വിച്ച് ഓൺ ചെയ്ത് വാർഡ് കൗൺസിലർ
എൻ. കവിത
ഉദ്ഘാടനം നിർവഹിച്ചു.

തൂത കാളവേല -പൂരത്തിന്റെ ഭാഗമായി പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ടി വരാറുള്ളതിനാൽ രാത്രി ഏറെ വൈകിയും പലപ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടാറുണ്ട്.

അമ്പലത്തിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ വരുന്ന പ്രധാന റോഡായ നാലാലുംകുന്ന് മുതൽ തൂത ഭാഗത്ത് ഉണ്ടാകുന്ന ഇരുട്ട് പരിഹരിച്ച് പൊതുജനങ്ങളുടെ പ്രയാസം കുറക്കുക എന്നതാണ് ലക്ഷ്യം.

മുൻ കൗൺസിലർ
പി. ജയൻ ഉദ്ഘാടനചടങ്ങിൽ അധ്യക്ഷനായി.
ക്ഷേത്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി പി.വി.സാജൻ, B വിഭാഗം പ്രസിഡണ്ട് പി. പ്രതീഷ്, ഏരിയ ജനറൽ സെക്രട്ടറി കെ വിനീഷ്, ,പി.ജയപ്രകാശ്   വി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായി.

Spread the News

Leave a Comment