anugrahavision.com

സൗഹൃദം പങ്കിട്ട് പ്രകൃതിയോട് കൂട്ടുകൂടി ചങ്ങാതിക്കൂട്ടം…വർഷങ്ങൾക്കിപ്പുറം വീണ്ടുമവർ ഒത്തുകൂടി…

അനങ്ങനടി ഹയർസെക്കൻഡറി സ്കൂളിലെ 1997 SSLC ബാച്ചിലെ കുറച്ചു കൂട്ടുകാർ… ചുട്ടുപൊള്ളുന്ന വേനലിൽ സൗഹൃദ തണലിനൊപ്പം പ്രകൃതിയുടെ തണൽ തേടി അനങ്ങൻമല ഇക്കോ ടൂറിസമാണ് അവർ തങ്ങളുടെ സൗഹൃദ സംഗമത്തിന് തിരഞ്ഞെടുത്തത്… പക്ഷിമൃഗാദികൾക്ക് കൂടി ആഹാരമൊരുക്കുക എന്ന ലക്ഷ്യത്തോടു കൂടി ഞാവൽ തൈ നട്ടു കൊണ്ട് ഫലവൃക്ഷത്തണൽ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ ബാബു ഉദ്ഘാടനം നിർവഹിച്ചു. പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കൂട്ടുകാർക്കും സ്നേഹ സമ്മാനമായി ഫല വൃക്ഷ തൈകൾ ആണ് വിതരണം ചെയ്തത്. ഇക്കോ ടൂറിസം പ്രവർത്തകരായ ജാസിർ അനങ്ങൻമല, എം. രവി, എം കുഞ്ചു, സതീഷ്.എ പൂർവ്വ വിദ്യാർത്ഥി സംഗമം ഭാരവാഹികൾ എന്നിവർ സംസാരിച്ചു

Spread the News

Leave a Comment