മാതൃത്വം സംതൃപ്തിയും വെല്ലുവിളിയും നിറഞ്ഞ യാത്രയാണ്. കുട്ടികളെ വളർത്തുകയും കുടുംബത്തെ നയിക്കുകയും ചെയ്യുന്ന തിരക്കിൽ അമ്മയുടെ ആരോഗ്യം അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. മാതൃത്വത്തിന്റെ തിരക്ക് അമ്മയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുവാൻ അനുവദിക്കരുത്. സ്ത്രീയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും കുടുംബത്തിന്റെയോ സാമൂഹിക പിന്തുണയോ നിർണായകമാണ്. ‘അമ്മ ആരോഗ്യം നില നിർത്തുന്നതിൽ കുടുംബാംഗങ്ങൾക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ട്. അമ്മമാരുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലൂടെ ആരോഗ്യകരവും നീതിയുക്തവുമായ കുടുംബത്തെയും സമൂഹത്തെയും സൃഷ്ടിക്കുവാൻ കഴിയും . അമ്മയുടെ അചഞ്ചലമായ സ്നേഹത്തെയും ത്യാഗത്തെയും ശക്തിയെയും മാതൃദിനത്തിൽ ഓർക്കുകയും ആദരിക്കുകയും വേണം. സമ്മാനങ്ങളും അഭിനന്ദനങ്ങളും ഹൃദയ സ്പർശിയെങ്കിലും അമ്മയിൽ നല്ല ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട് . ഈ മാതൃ ദിനത്തിൽ ഭൗതിക സമ്മാനങ്ങൾക്കപ്പുറം സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനും സംതൃപ്തവും ഊർജ്ജ സ്വലവുമായ ജീവിതം നയിക്കുവാൻ അവരെ പ്രാപ്തരാക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാം.
സ്ത്രീകളായ അമ്മമാർ വിവിധ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവരിൽ ആരോഗ്യവും ക്ഷേമവും നില നിർത്തേണ്ടത് പരമ പ്രധാനമാണ്. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വീടിന് അകത്തും പുറത്തും അമ്മമാരെ സഹായിക്കേണ്ടതുണ്ട്. അമ്മമാരുടെ പ്രാധാന്യം ആളുകളെ ഓർമ്മിപ്പിക്കുന്ന ദിനമായി മാതൃദിനം പൂർണ്ണമായി മാറണം. ലോകമെമ്പാടുമുള്ള മാതൃത്വ വ്യക്തികൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതായി മാതൃദിനം മാറണം. മാതൃത്വത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുകയും ആവിശ്യമായ മാറ്റവും അനിവാര്യമാണ് . മാതൃദിനം ആഘോഷിക്കുമ്പോൾ മാതൃത്വങ്ങൾക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവരുടെ നല്ല ആരോഗ്യം ഉറപ്പാക്കലെന്ന് നമുക്ക് തിരിച്ചറിയാം.