ചെർപ്പുളശ്ശേരി: കുളപ്പട മാരായമംഗലം നാഷണൽ എൽ.പി സ്കൂളിന്റെ 64-ാം വാർഷികവും വിരമിക്കുന്ന അധ്യാപകരായ സതീദേവിക്കും റസിയക്കുള്ള യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി നടന്നു.
പരിപാടിയുടെ ഉദ്ഘാടന കർമ്മം നെല്ലായ പഞ്ചായത്ത് പ്രസിഡണ്ട് കെ അജേഷ് നിവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ പി.പി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. അധ്യാപിക ഉഷ സ്വാഗതം പറഞ്ഞു.
ഷൊർണൂർ BRC യിലെ BPC അജിത് ശങ്കർ സാർ പ്രതിഭകൾക്കുള്ള സമ്മാനദാനവും കുട്ടികളുടെ “കയ്യെഴുത്ത് മാസിക പ്രകാശനവും” നിർവ്വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്‌ദീൻ കുട്ടി, സ്കൂൾ മാനേജർ ഉണ്ണികൃഷ്ണൻ, പി ടി എ പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവരും വിവിധ ക്ലബ് ഭാരവാഹികളും ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ജിത്തു നന്ദിയും പറഞ്ഞു
No Comment.