anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജെസിബി കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു

.shocking 

ചെറുപ്പുളശ്ശേരി.ജെ സി ബി കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു വീരമംഗലം ഒടുവങ്ങാട്ടിൽ മുഹമ്മദിന്റെ മകൻ സിദ്ദീഖ് 31 വയസ്സ് ആണ് മരിച്ചത്  വൈകിട്ട് നാലരയോടെയായിരുന്നു അപകടം തൃക്കടീരി യിലുള്ള ഷഡ്ഡിൽ വെച്ച് വാട്ടർ ഗൺ ഉപയോഗിച്ച് ജെസിബി കഴുകുമ്പോഴാണ് ഷോക്കേറ്റത് അപകടം ശ്രദ്ധയിൽപ്പെട്ട ഉടനെ പരിസരത്തുണ്ടായിരുന്നവർ മാങ്ങോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല ചെറുപ്പുളശ്ശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു കാലത്ത് മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നും പോസ്റ്റുമോർട്ടത്തിനു ശേഷം വീരമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും

മാതാവ്. തിത്തുമ്മു ഭാര്യ.സൈനുൽ അറബുന്നിസ.മക്കൾ
ഹന്ന ഫാത്തിമ, ഫാത്തിമ ഹൈറിൻ,ഫാത്തിമ ഹദിയ
സഹോദരങ്ങൾ :സുബൈർ, വീരാൻകുട്ടി, അലി അക്‌ബർ സഖാഫി, മുസ്തഫ, സമീറ,സഫിയ, സൽമ, അസ്മ, ആയിഷ,

Spread the News

Leave a Comment