anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാഴ 2’ലെ ട്രെൻ്റായ “തൂക്കി ചുവന്ന കരങ്ങളോടെ…” ഗാനത്തിന് ശേഷം അർക്കാഡോയുടെ പുതിയ സംഗീത തരംഗം; ‘പ്ലൂട്ടോ’ ചിത്രത്തിലെ ആദ്യ ഗാനം “യുഎഫ്ഒ മോഡ് ” പുറത്തിറങ്ങി.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ”പ്ലൂട്ടോ” (Pluto) യിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

“യുഎഫ്ഒ മോഡ്” (UFO Mode) എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ വൻ തരംഗമായി മാറിയ ‘വാഴ 2’ (Vaazha 2) എന്ന ചിത്രത്തിലെ പ്രേക്ഷകർ നെഞ്ചിലേറ്റിയ മനംകവർന്ന **”തൂക്കി ചുവന്ന കരങ്ങളോടെ…”** (Thooki) എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ അർക്കാഡോ (Arcado) സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ഗാനമാണിത് എന്ന പ്രത്യേകതയും “യുഎഫ്ഒ മോഡ്”നുണ്ട്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ഈ ചിത്രം
യുവതലമുറയെ ഹരം കൊള്ളിക്കുന്ന തരത്തിൽ വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് “യുഎഫ്ഒ മോഡ്” അവതരിപ്പിച്ചിട്ടുള്ളത്. പ്രശസ്ത സംഗീത സംവിധായകനായ വിഷ്ണു വിജയ് ഈ ഗാനം ആലപിക്കുന്നു എന്നത് മറ്റൊരു പ്രധാന ആകർഷണമാണ്. ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജനപ്രിയനായ ശബരീഷ് വർമ്മയാണ്.

അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവിനൊപ്പം അജു വർഗീസ്,അർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകമാർ രശ്മി രജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
ഈ ചിത്രത്തിൽ
സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ആദിത്യൻ ചന്ദ്രശേഖർ
സംവിധാനം ചെയ്യുന്ന
ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ
ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം നിയാസ് മുഹമ്മദ് എഴുതുന്നു.
എഡിറ്റർ-സനത് ശിവരാജ്,സംഗീതം-
അർക്കാഡോ,ആർട്ട് ഡയറക്ടർ-രാഖിൽ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ.
മേയ്ക്കപ്പ്, പ്രോസ്‌തെറ്റിക്സ്- റോണക്സ് സേവ്യർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്- കിഷോർ ആർ കൃഷ്ണൻ,അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,സൗണ്ട് ഡിസൈനേഴ്‌സ്- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ,
സ്റ്റണ്ട് കോർഡിനേറ്റർ-
എപിയൻസ്,റോബിൻ ടോം,പബ്ലിസിറ്റി ഡിസൈൻസ്-ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്- സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി,
പി ആർ ഒ-എ എസ് ദിനേശ്

Spread the News

Leave a Comment