സത്യജിത് റേ പുരസ്കാരം പ്രമുഖ ചായാഗ്രഹകനായ എസ്. കുമാറിനും സത്യജിത് സാഹിത്യ അവാർഡ് പ്രമുഖbഎഴുത്തുകാരിയുമായ കെ പി സുധീരയ് ക്കും പ്രഖ്യാപിച്ചു.
സത്യജിത് റേ ഹേമർ ഗോൾഡൻ ആർക് ഫിലിം അവാർഡിൽ മികച്ച ചിത്രമായി ചാട്ടൂളിയും
മികച്ച നടനായി ജാഫർ ഇടുക്കി(ചാട്ടുളി) മികച്ച നടി രോഷ്നി മധുവും( ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലൻസിയറും
(ആഴം )മികച്ച സ്വഭാവ നടി ആയി ലതാ ദാസും( ലാൻഡ് ഓഫ് സോളമൻ) പ്രധാന അവാർഡുകൾ നേടി.
സിനിമയെ സംബന്ധിച്ച മികച്ച പുസ്തകം *നമസ്കാരം ദിനേശാണ് പി.ആർ.ഓ*.എന്ന പുസ്തകവും ( എ.എസ്.ദിനേശ്) അവാർഡ് നേടി.
സൊസൈറ്റി ചെയർമാൻ
സജിൻ ലാൽ, ജൂറി ചെയർമാൻ ബാലു കിരി യത്, വൈസ് ചെയർമാൻ
കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജൂറി അംഗം ഡോ. ശ്രീദേവി നാരായണൻ, ഫെസ്റ്റിവൽ സെക്രട്ടറി ബീന ബാബു,
സലിൽ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാർ, മനോജ് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.