anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

2025ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു മികച്ച കലാനിരൂപകനുള്ള പ്രഥമ കലാസാഗർ പുരസ്‌കാരം  വി കലാധരന്

ഷൊർണൂർ. അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച ആ മഹാപ്രതിഭയുടെ നൂറ്റിയൊന്നാം ജന്മദിനാഘോഷം – ഒരു പിറന്നാളിന്റെ ഓർമ്മക്ക് – മെയ് 28നു കലാസാഗർ ആഘോഷിക്കുന്നു.

കലാസ്വാദകരുടെ നിര്‍ദ്ദേശം മാനിച്ച് പുരസ്‌കാര നിർണ്ണയസമിതി കഥകളി കലാകാരന്മാർക്ക് പുറമെ ഈ വര്‍ഷം ഒരു കലാനിരൂപകനെക്കൂടി കലാസാഗര്‍ പുരസ്കാരം നല്‍കിയാദരിക്കുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി കലാധരനെയാണ് ഇത്തവണ കലാസാഗര്‍ മികച്ച കലാനിരൂപകനുള്ള പുരസ്കാരം നല്‍കിയാദരിക്കുന്നത്. . കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാർത്ഥം എല്ലാ വര്‍ഷവും വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2025ലെ കലാസാഗർ പുരസ്കാരങ്ങൾ . ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം), കലാമണ്ഡലം സുരേന്ദ്രന്‍ (കഥകളി സംഗീതം),  കീരിക്കാട് പുരുഷോത്തമൻ പണിക്കർ (കഥകളി ചെണ്ട),  കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം),  കോട്ടയ്ക്കല്‍ സതീശ് എസ വി (കഥകളി ചുട്ടി) എന്നിവര്‍ക്ക് സമര്‍പ്പിക്കും.

 

Spread the News

Leave a Comment