anugrahavision.com

പേവിഷ ബാധയ്ക്ക് വാക്സിൻ എടുത്തിട്ടും സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിൽ വാക്സിനുകളിലും മറ്റും പാളിച്ചകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ചീഫ് സെക്രെട്ടറിയ്ക്ക് പരാതി .

പേവിഷ ബാധയ്ക്ക് വാക്സിൻ എടുത്തിട്ടും സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിൽ വാക്സിനുകളിലും മറ്റും പാളിച്ചകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ചീഫ് സെക്രെട്ടറിയ്ക്ക് പരാതി .
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത് .
പത്തനംതിട്ട പുല്ലാട് സ്വദേശി പതിമൂന്ന് വയസ്സ് പ്രായമുള്ള ഭാഗ്യലക്ഷ്മി , മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ ആറ് വയസ്സ് പ്രായമുള്ള സിയാ ഫാരിസ് എന്നിവരാണ് കഴിഞ്ഞ മാസം പേവിഷബാധ സ്ഥിരീകരിച്ച് മരിച്ചത് .
പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ ഏഴു വയസ്സുള്ള നിയാ ഫൈസലിനെ മൂന്ന് തവണ വാക്സിൻ എടുത്തിട്ടും ആരോഗ്യ സ്ഥിതി മോശമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാർ ആശുപത്രിയിൽ നൽകുന്ന പേവിഷബാധ വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും ഗുണം നഷ്ട്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം . ഫലപ്രദമായ പ്രതോരോധ വാക്സിൻ സർക്കാർ ആശുപത്രിയിൽ ഉറപ്പാക്കണം . വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയിൽ പേവിഷ ബാധയെക്കുറിച്ചും, നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞാൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെയും കുറിച്ച് അവബോധം നൽകണം. നായ്ക്കളുടെ കടിയേറ്റ സ്‌കൂൾ വിദ്യാർത്ഥികൾ പ്രതിരോധ വാക്സിൻ എടുക്കാതെയോ ലഭിക്കാതെയോ ഉണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെടുന്നു .

Spread the News

Leave a Comment