കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുലിനെ കണ്ടെത്തിയ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി വിവരാവകാശ രേഖ പുറത്ത് വന്നു . ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആഭ്യന്തര വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശുപാർശ ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരുകയാണെന്നും കത്തിലുണ്ട് .
പ്രായപൂർത്തിയാകാത്ത ഗോകുലിന്റെ അസ്വാഭാവിക മരണത്തിലേയ്ക്ക് നയിച്ച കാര്യങ്ങളിൽ നീതിപൂർവ്വം അന്വേഷണം ആവിശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രെട്ടറിയ്ക്ക് നൽകിയ പരാതിയിൽ മേൽ സംസ്ഥാന പോലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് റിപ്പോർട്ടും തേടിയിട്ടുണ്ട് .
ഗോകുലിനെ പ്രതി ചേർക്കാതെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് സംബന്ധിച്ചും, കസ്റ്റഡിയിൽ മരണം സംഭവിച്ചാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് നടത്തേണ്ട പോസ്റ്റ് മോർട്ട നടപടി ക്രമങ്ങൾ ഗോകുലിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നും ഇത് വീഴ്ചയെന്നുമാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലുള്ളത്.
6 thoughts on “കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ വിവരാവകാശ രേഖ.”
Good https://is.gd/N1ikS2
Good https://is.gd/N1ikS2
Very good https://is.gd/N1ikS2
Good https://is.gd/N1ikS2
Good https://is.gd/N1ikS2
Awesome https://is.gd/N1ikS2