anugrahavision.com

റെട്രോ പ്രീ ലോഞ്ച് കേരള ഇവെന്റിനായി സൂര്യയും ടീം റെട്രോയും നാളെ തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം. ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി സൂര്യ, പൂജാ ഹെഡ്ഗെ, ജോജു ജോർജ്, ജയറാം, കാർത്തിക് സുബ്ബരാജ് തുടങ്ങി ചിത്രത്തിലെ താരങ്ങൾ നാളെ(ഏപ്രിൽ 27) വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റിൽ പങ്കെടുക്കുന്നു. അൽഫോൻസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രയ്ലർ ഇരുപത്തിയൊന്ന് മില്യൺ കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങിലാണ്.Img 20250426 Wa0058

സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക.Img 20250426 Wa0059

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.

Spread the News

2 thoughts on “റെട്രോ പ്രീ ലോഞ്ച് കേരള ഇവെന്റിനായി സൂര്യയും ടീം റെട്രോയും നാളെ തിരുവനന്തപുരത്തേക്ക്”

Leave a Comment