anugrahavision.com

പ്രതിഷേധവും ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി.*

പെരിന്തൽമണ്ണ:* കാശ്മീരിലെ പഹൽഗാരിൽ നടന്ന ഭീകരാക്രമണത്തിനും കൂട്ടക്കുരുതിക്കുമെതിരെ പെരിൽമണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി.

ബ്ലോ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ടി.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹുസൈൻ പാറൽ ഭീകരവാദവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു സർവ്വീസ് ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ ചന്ദ്രൻ, കൗൺസിലർമാരായ മുഹമ്മദ് സുനിൽ, കൃഷ്ണപ്രിയ,

ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ദിനേശ് കണക്കഞ്ചേരി,എം.പി മനോജ്, എ.ജെ സണ്ണി, ലിനു ജെയിംസ്, രാധാകൃഷ്ണൻ പി.പി, അലി ചേരിയിൽ,

ടി.എസ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി സ്വഗതം രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

പടം:പെരിന്തൽമണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമവും ഭീകര വിരുദ്ധ പ്രതിജ്ഞയും ബ്ലോ കോൺഗ്രസ് പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

Spread the News

4 thoughts on “പ്രതിഷേധവും ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി.*”

Leave a Reply to Haiden2457 Cancel reply