anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേണം…ചെർപ്പുളശ്ശേരി നഗരസഭയ്ക്ക് പുതിയ കെട്ടിടം

ചെർപ്പുളശ്ശേരി. അസൗകര്യങ്ങളുടെ വീർപ്പുമുട്ടിൽ ചെർപ്പുളശ്ശേരി നഗരസഭയുടെ കാര്യാലയം നിലകൊള്ളുകയാണ്. വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് ആയപ്പോൾ ഉണ്ടായിരുന്ന കെട്ടിടത്തിലാണ് നഗരസഭ കാര്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. മീറ്റിംഗ് ഹാൾ ആധുനികവൽക്കരിച്ചത് ഒഴിച്ചാൽ ഒരു വികസനവും ഈ കെട്ടിടത്തിൽ നടന്നിട്ടില്ല. നഗരസഭയിലേക്ക് വരുന്ന ജനങ്ങൾ തങ്ങളുടെ വാഹനങ്ങൾ വളരെ ദൂരെ പാർക്ക് ചെയ്തിട്ട് വേണം ഈ കാര്യാലയത്തിലെ കാര്യങ്ങൾ നടത്താൻ. തൊട്ടതിനും പിടിച്ചതിനും എല്ലാം സാധാരണ ജനങ്ങൾക്ക് നഗരസഭയെ ആശ്രയിക്കേണ്ടി വരുന്നതിനാൽ എപ്പോഴും നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാൽ മര്യാദയ്ക്ക് ശ്വാസം വിടാൻ പോലും നഗരസഭ കാര്യാലയത്തിന്റെ സൗകര്യങ്ങൾ മതിയാകുന്നില്ല. പന്നിയക്കുറിശ്ശി തൂത റോഡ് ഈ കെട്ടിടത്തിന് മുമ്പിലാണ് സ്ഥിതി ചെയ്യുന്നത്. നഗരം സൗന്ദര്യവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി റോഡ് പണി കഴിഞ്ഞപ്പോൾ ഒരു ഗുഹയിലേക്ക് കയറിപ്പോകുന്ന പ്രതീതിയാണ് നഗരസഭയിലേക്ക് പോകുന്ന റോഡ് ഉണ്ടാക്കിയിരിക്കുന്നത്. ഏതായാലും നഗരസഭയ്ക്ക് പുതിയ കെട്ടിടം വരുന്നത് വരെ ഇത്തരത്തിൽ ശ്വാസംമുട്ടി കഴിയേണ്ടതായി വരും എന്ന് നാട്ടുകാർ ആരോപിക്കുന്നു

Spread the News

1 thought on “വേണം…ചെർപ്പുളശ്ശേരി നഗരസഭയ്ക്ക് പുതിയ കെട്ടിടം”

Leave a Comment