anugrahavision.com

ഗുരുത്വമാണ് മതപഠനത്തിന്റെ അടിസ്ഥാനം   :  താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ

ചെർപ്പുളശ്ശേരി |വിദ്യാർഥികൾക്ക് അധ്യാപകരോടുള്ള ബഹുമാനമാണ്   വിദ്യാർത്ഥികളുടെ  ഇഹപര വിജയത്തിന്റെ രഹസ്യം എന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ പ്രസ്താവിച്ചു ചളവറ മിൻഹാജുൽ ഹുദാ അക്കാദമിയിൽ പുതിയ അധ്യയന വർഷത്തെ പുതിയ വിദ്യാർത്ഥികൾക്കുള്ള പഠനാരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം അധ്യാപകരെയും മാതാപിതാക്കളെയും മുതിർന്നവരെയും സഹപാഠികളെയും സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും ഉള്ള സ്വഭാവം വിദ്യാർഥികളിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു മുതിർന്ന വിദ്യാർത്ഥികൾക്ക് മഹല്ലി ഓതിക്കൊടുത്തു ഹസൻ മുസ്ലിയാർ ചളവറ ഉദ്ഘാടനം ചെയ്തു താഴെ ഉസ്താദ്  നഫാഇയും  അബ്ദുള്ള അൻവരി നഹ്വ് കിതാബും ഓതി കൊടുത്ത് പടനാരംഭം കുറിച്ചു

ചളവറ ബാപ്പു മുസ്ലിയാർ അധ്യക്ഷത വഹിച്ചു മുഹമ്മദലി സഖാഫി ചളവറ സ്വാഗതം പറഞ്ഞു ഹാഫിള്ജുനൈദ് സഖാഫി മുഹമ്മദലി സഖാഫി മഠത്തി പറമ്പ് ഇസഹാക്ക് സാഹിബ് ഹസൻ ഹാജി ജലീൽ അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു

Spread the News

1 thought on “ഗുരുത്വമാണ് മതപഠനത്തിന്റെ അടിസ്ഥാനം   :  താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ”

Leave a Comment