anugrahavision.com

24-മത് രാമു കാര്യാട്ട് അവാര്‍ഡ് ദാനം ഇന്ന്.

പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ ഓര്‍മ്മയ്ക്കായ് ചലച്ചിത്ര കലാകാരന്മാര്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡുകൾ ഇന്ന് വിതരണം ചെയ്യുന്നതാണ്.

മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡ് പ്രശസ്ത നടന്‍ ആസിഫ് അലി അര്‍ഹനായി. പാന്‍ ഇന്ത്യന്‍ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപര്‍ണ ബാലമുരളിയെയും തിരഞ്ഞെടുത്തു.

ജഗദീഷ്, ഇന്ദ്രന്‍സ്, വിജയ രാഘവന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, രാജേഷ് മാധവന്‍, ആന്‍സണ്‍ പോള്‍, അഭിമന്യു തിലകന്‍, ഇഷാന്‍, ഷെരീഫ് മുഹമ്മദ്, ഡെബ്‌സി, ഫ്രെയ, ആയ, നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്, എ എസ് ദിനേശ്, സുരഭി ലക്ഷ്മി, മാലാ പാര്‍വ്വതി, ചിത്ര നായര്‍, ചിന്നു ചാന്ദ്‌നി, ശ്രുതി രാമചന്ദ്രന്‍, തുടങ്ങിയ പ്രമുഖരാണ് ഈ വര്‍ഷത്തെ രാമു കാര്യാട്ട് അവാര്‍ഡിന് അര്‍ഹരായവര്‍.

തൃശ്ശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രില്‍ പതിനേഴാം തീയതി വൈകിട്ട് ആറ് മണി മുതൽ ആരംഭിക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ച് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതാണ്.

Spread the News

Leave a Comment