anugrahavision.com

ഏപ്രിൽ 14 അംബേദ്കർ ദിനം; എസ് ഡി പി ഐ പൊതുസമ്മേളനം

പാലക്കാട്: ഏപ്രിൽ 14 അംബേദ്കർ ദിനാചരണത്തിൻ്റെ ഭാഗമായി ‘” ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ ” എന്ന പ്രമേയമുയർത്തി കൊണ്ട് എസ് ഡി പി ഐ പാലക്കാട് ജില്ല കമ്മറ്റി പൊതുസമ്മേളനം നടത്തും

ഏപ്രിൽ 14 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുതലമട കാമ്പ്രത്ത്ചള്ളയിൽ വെച്ച് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ജമീല പി വയനാട് ഉത്ഘാടനം ചെയ്യും.
സംസ്ഥാന സമിതിയംഗം വി എം ഫൈസൽ പ്രഭാഷണം നടത്തും.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡണ്ടുമാരായ അലവി കെ ടി, ഷെരീഫ് പട്ടാമ്പി, ജന.സെക്രട്ട മാരായ ബഷീർ മൗലവി, ബഷീർ കൊമ്പം, ജില്ലാ ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ല സെക്രട്ടറി എൽ ഉമ്മർ മൗലവി, നെന്മാറ നിയോജക മണ്ഡലം പ്രസിഡണ്ട് സക്കീർ ഹുസൈൻ എന്നിവർ പങ്കെടുക്കും .

മീഡിയ കോഡിനേറ്റർ
ഹംസ ചളവറ
Mob:9745828272
9744828272

Spread the News
0 Comments

No Comment.