anugrahavision.com

ലഹരിക്കെതിരെ…* *തോൽപ്പാവക്കൂത്തിൻ്റെ* *പ്രദർശനമൊരുക്കി* *ഗ്രാമ്യം*

കുളക്കാട് ഗ്രാമ്യം സംസ്ക്കാരിക കൂട്ടായ്മ കുളക്കാട് മാരിയമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ മയക്കുമരുന്ന് – ലഹരി വിരുദ്ധ പ്രചരണം ഏറെ ശ്രദ്ധേയമായി.മയക്കുമരുന്ന് സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളുടെ ഹൃദ്യമായ ആവിഷ്ക്കരണം സമൂഹത്തോട് പറയുന്ന പത്മശീ.രാമചന്ദ്രപുലവരുടെ ഷൊർണൂർ തോൽപ്പാവക്കൂത്ത് സംഘം അവതരിപ്പിച്ച തോൽപ്പാവക്കൂത്ത്, ഇതേ ആശയമുൾക്കൊള്ളുന്ന മായാസാജന്റെ ഏകാങ്ക  നാടകം, ജീവിതമാവട്ടെ ലഹരി എന്ന മണ്ണാർക്കാട് അസി.എക്സൈസ് ഇൻസ്പെക്റ്റർ  എ.കെ.ബഷീർ കുട്ടിയുടെ ബോധവൽക്കരണ ക്ലാസ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികളൊരുക്കിയാണ് ലഹരിക്കെതിരായ പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്.സംസ്ഥാന പോലിസ് വകുപ്പിൻ്റെയും എക്സൈസ് വകുപ്പിൻ്റയും സഹകരണത്തോടെയായിരുന്നു പരിപാടി.ഇതിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഒറ്റപ്പാലം എം.എൽ.എ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.വെള്ളിനേഴി ഗ്രാമ പഞ്ചാ.പ്രസിഡണ്ട്  കെ.ജയലക്ഷ്മി, ജില്ലാ പഞ്ചാ. മെമ്പർ കെ.ശ്രീധരൻ , മലപ്പുറം എം എസ് പി കമാണ്ടന്റ് എ എസ് രാജു,  ചെർപ്പുള്ളശേരി സ്റ്റേഷൻ സബ് ഇൻസ്പക്ടർ  ജോസഫ്, അസി.എക്സൈസ് ഇൻസ്പക്ടർ.മോഹൻകുമാർ, . ഇ ജയചന്ദ്രൻ, എം.സി ഉണ്ണികൃഷ്ണൻ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു. അടക്കാ പുതൂർ പുഴാക്കുളത്തിൽ വെള്ളത്തിൽ പെട്ട രണ്ടു കുരുന്നുകളുടെ ജീവൻ രക്ഷിച്ച  ശ്രീലതയെ യോഗത്തിൽ അനുമോദിച്ചു. ഗ്രാമ്യം വനിതാ സംഘത്തിൻ്റെ തിരുവാതിരക്കളിയും ഉണ്ടായി.

Spread the News
0 Comments

No Comment.