anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സി ഐ ടി യു തൊഴിലാളികളുടെ കൈ വെട്ടുമെന്നു ബാബു കോട്ടയിൽ

കുളപ്പുള്ളി. കുളപ്പുള്ളിയിലെ ജയപ്രകാശിന്റെ സ്ഥാപനത്തിലെ കയറ്റിറക്ക് സംബന്ധിച്ച് നിലവിലുള്ള പ്രശ്നങ്ങൾ കുറച്ച് ദിവസങ്ങളായി നീറുന്നതാണ്. ജയപ്രകാശ് തന്റെ കടയിൽ ഇറക്കുന്ന സാധനങ്ങൾക്ക് കൺവെയർ ബെൽറ്റ് സ്ഥാപിച്ചതാണ് സിഐടിയു വിനെ ചൊടിപ്പിച്ചത്. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയ്ക്കു മുമ്പിൽ  ഒരു സമരം നടത്തിയിരുന്നു ആ സമരത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ബാബു കോട്ടയിൽ വിവാദ പ്രസംഗം തൊടുത്തു വിട്ടത്. ഇനി കടയിൽ പ്രശ്നമുണ്ടാക്കുന്ന സിഐടിയു തൊഴിലാളികളെ  കയ്യും  കാലും വെട്ടാൻ മടിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് വെല്ലുവിളിച്ചു. ഇതാണ്  ഏറെ വിവാദമായത്.

Spread the News

Leave a Comment