വീട്ടിൽ പ്രസവിച്ചവരെ അനുമോദിക്കുവാനും അവാർഡ് നൽകി ആദരിക്കുകയും ചെയ്ത ചടങ്ങിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി . വീട്ട് പ്രസവം അപകടമല്ല എന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ വഴിയൊരുക്കിയ സാഹചര്യത്തിൽ പരിപാടി നടത്തിയ സംഘാടകർക്ക് എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവിശ്യം . പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഡിജിപിയ്ക്ക് പരാതി നൽകിയത് .
വീട്ടിൽ പ്രസവിച്ചവരെ കോളേജിൽ ബിരുദ അവാർഡ് കൊടുക്കുന്ന രീതിയിലാണ് അനുമോദിച്ചത് . ഇതിന് പിന്നിലുള്ള ലക്ഷ്യങ്ങളും താല്പര്യങ്ങളും അന്വേഷിക്കണം .
സംഭവം നടന്നത് എവിടെ വച്ചാണെന്നും സംഘാടകർ ആരെല്ലാമെന്ന കാര്യം അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട് . വീട്ടിലെ പ്രസവം അപകടകരമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു . ഇത് നിയന്ത്രിക്കുവാൻ മാനദണ്ഡങ്ങൾ വേണമെന്ന് ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. നിർബന്ധിച്ച് സ്ത്രീകളെ വീട്ടിൽ പ്രസവിക്കുവാൻ നിർബന്ധിക്കുന്നവർ അമ്മയ്‌ക്കോ കുഞ്ഞിനോ അപകടം സംഭവിച്ചാൽ നിയമപരമായി രക്ഷപ്പെടുന്ന സാഹചര്യവും പോലീസ് വകുപ്പ് പരിശോധിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലുണ്ട് .
No Comment.