anugrahavision.com

കീം 2025: ഓൺലൈൻ അപേക്ഷ പരിശോധിക്കാം

2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്,ഫാർമസി കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്  അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിന്  അവസരം ലഭ്യമാക്കി. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള ‘KEAM-2025 Candidate Portal’ ലിങ്കിൽ അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോട്ടോ, ഒപ്പ് എന്നിവയിലെ   ന്യൂനതകൾ   പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന  ‘Memo details’ മെനു ക്ലിക്ക് ചെയ്ത് ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്,  പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് പരിഹരിക്കാം. അവസാന തീയതി ഏപ്രിൽ 8 വൈകിട്ട് 5 മണി.  കൂടുതൽവിവരങ്ങൾക്ക്: 04712525300, 2332120, 2338487.

Spread the News
0 Comments

No Comment.