ചെർപ്പുളശ്ശേരി : വ്രതാനുഷ്ടാനത്തിന്റെ പുണ്യമായ റംസാനിൽ മതസൗഹാർദത്തിന്റെ വേറിട്ട നോമ്പ് തുറ ഒരുക്കി അടക്കാപുത്തൂർ ജുമാ മസ്ജീദിനു സമീപം താമസിച്ചിരുന്ന പുഷ്പ നിവാസിലെ സുഭദ്രമ്മയുടെ കുടുംബം അടക്കാപുത്തൂർ പള്ളിയിൽ വ്രത നാളുകളിൽ ഒരു ദിവസത്തെ നോമ്പ് തുറ ഏറെ വർഷങ്ങളായി നൽകിയിരുന്നു. ആറ് വർഷം മുൻപ് സുഭദ്രമ്മ മരണമടഞ്ഞു. പിന്നീട് അവരുടെ മക്കളായ ബനാറസ് സർവ്വകലാശാല ചിത്രകലാ വിഭാഗം മേധാവി സുരേഷ്. കെ. നായർ, പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ, പുഷ്പ, ഭർത്താവ് നാരായണൻ കുട്ടി, സുഭദ്രമ്മയുടെ സഹോദരി രാധമ്മ, ഭർത്താവ് ഗംഗാധരൻ നായരുമാണ് നോമ്പ് തുറ തുടർന്ന് വന്നിരുന്നത് . ഓണം, വിഷു തുടങ്ങിയ വിശഷ ദിവസങ്ങളിലൊക്കെ പ്രത്യേക സദ്യ തയ്യാറാക്കി മദ്രസയിലെ വിദ്യാർത്ഥികൾക്കും അയൽവാസികൾക്കും പതിവായി നൽകുമായിരുന്നു സുഭദ്രമ്മ. ഇത്തവണ നോമ്പ് തുറയോടൊപ്പം പാലടപ്രഥമനും കൂടി ചേർന്നപ്പോൾ പെരുന്നാൾ ഇരട്ടി മധുരമായി മാത്രമല്ല നോമ്പ് തുറക്കെത്തിയവർക്കെല്ലാം വേപ്പ് തൈകൾ വിതരണം ചെയ്തു “നാളെ ലോകം അവസാനിക്കയാണങ്കിലും ഇന്ന് ഒരു തൈ വെക്കാൻ മടിക്കേണ്ടതില്ല” എന്ന മുഹമ്മദ് നബിയുടെ വചനങ്ങൾ അന്വർത്ഥമാക്കുകയായിരുന്നു സുഭദ്രമ്മയുടെ മകനും സംസ്കൃതി പ്രവർത്തകനുമായ രാജേഷ് അടക്കാപുത്തൂർ, സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന വേപ്പ് വർഷം 2025 പദ്ധതിയുടെ ഭാഗമായാണ് തൈ വിതരണം ചെയ്തത് ജാതിയുടെയും, മതത്തിന്റെയും പേരിൽ വേർ തിരിവ് ഉണ്ടാക്കുന്ന ഇക്കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണ് എന്ന് പള്ളിയുടെ ചുമതലയുള്ള മുഹമ്മദാലി സഖാഫി പറഞ്ഞു പള്ളിയിൽ നടന്ന ചടങ്ങിൽ പള്ളികമ്മിറ്റി ഭാരവാഹികൾ, സുഭദ്രമ്മയുടെ കുടുംബങ്ങൾ , സംസ്കൃതി പ്രവർത്തകരായ യൂ. സി. വാസുദേവൻ, കെ. ടി. ജയദേവൻ, പ്രവീൺ കുമാർ, തുളസി മണ്ണാട്ടിൽ തുടങ്ങിയവർ പങ്കടുത്തു
No Comment.