കൊച്ചി. 4000 ത്തോളം തീയേറ്ററുകളിലാണ് എമ്പുരാൻ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ നായകനായ പൃഥ്വിരാജ് സംവിധാനം നിർവഹിച്ച എബുരാൻ പ്രീ ബുക്കിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ്. സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ കത്തിപ്പടരും തോറും സിനിമയുടെ കളക്ഷനും മുന്നിൽ തന്നെയാണ് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആശിർവാദ് പ്രൊഡക്ഷൻസും ഗോകുലം മൂവീസും സംയുക്തമായി നിർമ്മിച്ച ഈ സിനിമ ഇതിനോടകം തന്നെ കോടികൾ കളക്ട് ചെയ്തു കഴിഞ്ഞു. എന്തെല്ലാം വിവാദങ്ങൾ ഉണ്ടായാലും ഇതൊന്നും സിനിമയെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത. എന്നാൽ സെൻസർ ബോർഡ് മൂന്നു മിനിറ്റോളം സമയം വെട്ടി മാറ്റിയാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നു എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അടുത്ത ഒരാഴ്ചയോളം ഹൗസ് ഫുൾ ആയി തന്നെ നിലനിൽക്കുന്നു എന്നതാണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വ്യക്തമാക്കുന്നത്.
No Comment.