പാലക്കാട്ടെ സൃഷ്ട്യുൻമുഖ ഫോട്ടോഗ്രാഫർ മാരുടെ കൂട്ടായ്മയായ ഇമേജ് സംഘടിപ്പിക്കുന്ന അതിൻറെ ‘ഇമേജസ് 2024’ എന്ന 9 -ാമത് അഖിലേന്ത്യാ ഫോട്ടോപ്രദർശനം പാലക്കാട് ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ. എ. എസ് ഏഴാം തിയ്യതി കാലത്തു പ്രദർശനം ഉത്ഘാടനം ചെയ്തു.
കോട്ടമൈതാനത്തിനു സമീപമുള്ള IMA ഹാളിൽ വെച്ച് നടന്നു വരുന്ന പ്രദർശനം ഞായറാഴ്ച വരെ നീണ്ടു നിൽക്കും. കാലത്തു പത്തു മുതൽ വൈകുന്നേരം ഏഴുവരെ നടക്കുന്ന പ്രദർശനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 160 ചിത്രങ്ങൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
.
‘ഇമേജസ് 2024’ 9 -മത് അഖിലേന്ത്യാ സാലന്റെ ഭാഗമായ അഖിലേന്ത്യാ മത്സരവും അവാർഡുനിർണയവും പൂർത്തിയാക്കിയ ശേഷമാണ് ജൂറി അംഗങ്ങൾ തെരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദർശനം നടത്തുന്നത്. പ്രസിദ്ധ ഫോട്ടോഗ്രാഫർമാരായ ബാലൻ മാധവൻ, പ്രവീൺ മോഹൻദാസ്, പ്രശാന്ത് പി. ആർ. എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആകെ ലഭിച്ച 720 ചിത്രങ്ങളിൽ നിന്നാണ് 160 എണ്ണം തെരഞ്ഞെടുക്കപ്പെട്ടത് .
ഇമേജ് ഫോട്ടോഗ്രാഫിക് അസോസിയേഷൻ സെക്രട്ടറി കെ. വി. വിൻസെന്റ്, പ്രസിഡന്റ് മോഹൻദാസ് പഴമ്പാലക്കോട് , എ. ആർ വിനോദ്, ഡോ. വിവേക് വൈദ്യനാഥൻ, എം. സുന്ദരൻ, വിഷ്ണു, കെ. പി. രാജേഷ് , സ്മിത വിനോദ്, മേതിൽ കോമളൻകുട്ടി തുടങ്ങിയ ഇമേജ് പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു .
കെ. വി. വിൻസെന്റ്,
സെക്രട്ടറി, ഇമേജ്
No Comment.