പാലക്കാട്. 1969 ൽ സ്ഥാപിതമായ സൃഷ്ട്യുൻമുഖ ഫോട്ടോഗ്രാഫർ മാരുടെ കൂട്ടായ്മയായ ഇമേജ് സംഘടിപ്പിക്കുന്ന അതിൻറെ ‘ഇമേജസ് 2024’ എന്ന 9 -ാമത് അഖിലേന്ത്യാ ഫോട്ടോപ്രദർശനം മാർച്ച് 7, 8, 9 തിയ്യതികളിൽ കോട്ടമൈതാനത്തിനു സമീപമുള്ള IMA ഹാളിൽ നടക്കുന്നതാണ്. രാവിലെ പത്തു മുതൽ വൈകുന്നേരം ഏഴുവരെ നടക്കുന്ന പ്രദർശനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 160 ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
പാലക്കാട് ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ. എ. എസ് ഏഴാം തിയ്യതി കാലത്തു ഒൻപതര മണിക്ക് പ്രദർശനം ഉത്ഘാടനം ചെയ്യും.
‘ഇമേജസ് 2024’ 9 -മത് അഖിലേന്ത്യാ സാലന്റെ ഭാഗമായ അഖിലേന്ത്യാ മത്സരവും അവാർഡുനിർ ണയവും പൂർത്തിയാക്കിയ ശേഷമാണ് ജൂറി അംഗങ്ങൾ തെരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദർശനം നടത്തുന്നത്. പ്രസിദ്ധ ഫോട്ടോഗ്രാഫർമാരായ ബാലൻ മാധവൻ, പ്രവീൺ മോഹൻദാസ്, പ്രശാന്ത് പി. ആർ. എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആകെ ലഭിച്ച 720 ചിത്രങ്ങളിൽ നിന്നാണ് 160 എണ്ണം തെരഞ്ഞെടുക്കപ്പെട്ടത് .
നേച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ കെ. ബി. വിജയൻ, ജസ്റ്റിൻ ജോസഫ്, പ്രവീൺ പ്രേംകുമാർ പൈ എന്നിവരും, പിക്‌ച്ചോറിയൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽ അരവിന്ദൻ മണാലി, പ്രമോദ് കെ., ബോണിയം കലാം എന്നിവരും, സ്ട്രീറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ ബോണിയം കലാം, കൃഷ്ണകുമാർ എസ് , ദേവരാജ് ദേവൻ എന്നിവരും, ട്രാവൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽ ജസ്റ്റിൻ ജോസഫ്, കല്യാൺപൂർ ആനന്ദ്, അമ്പിളി പ്രവ്ദ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയിക്കുന്നവർക്ക് മൊത്തം നാൽപതിനായിരം രൂപയുടെ ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രദർശന യോഗ്യത നേടിയ എല്ലാ ചിത്രങ്ങൾക്കും അക്സെപ്റ്റൻസ് സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതാണ്.
No Comment.