anugrahavision.com

നൂറു കോടി ബഡ്ജറ്റിൽ നയൻ‌താര ചിത്രം “മൂക്കുത്തി അമ്മൻ 2” ന് ആരംഭം

വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന സുന്ദർ സി സംവിധാനം ചെയ്യുന്ന നയൻതാര നായികയാകുന്ന “മൂക്കുത്തി അമ്മൻ 2” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്ന് ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. പ്രസാദ് സ്റ്റുഡിയോയിൽ ഒരു കൊടിയില്പരം രൂപ മുടക്കി മൂക്കുത്തി അമ്മന്റെ പൂജക്കായി ഒരുക്കിയ സെറ്റിലാണ് ചടങ്ങുകൾ നടന്നത്. മൂക്കുത്തി അമ്മൻ ഒരുങ്ങുന്നത് നൂറു കൊടിക്ക് മുകളിലുള്ള ബഡ്ജറ്റിലാണ്.Img 20250306 Wa0086

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടൈൻമെന്റുമായി സഹകരിച്ച് സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റിലാണ്. അവ്‌നി സിനിമാക്‌സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്‌ചേഴ്‌സും ചേർന്ന് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവ്വഹിക്കുന്നു.Img 20250306 Wa0093

1 കോടി രൂപയുടെ ആഡംബരപൂർണ്ണമായ സെറ്റ് വർക്കുകളുള്ള ഗംഭീരമായ ചടങ്ങുകളോടെയാണ് ഇന്ന് (മാർച്ച് 6) ചിത്രം ആരംഭിച്ചത്. സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്രമേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മൂക്കുത്തി അമ്മൻ ഭാഗം 1 വൻ വിജയമായിരുന്നെങ്കിലും, വെൽസ് ഫിലിം ഇന്റർനാഷണലിലെ ഡോ. ഇഷാരി കെ ഗണേഷ് ഐവി എന്റർടൈൻമെന്റുമായി സഹകരിച്ച് അതിലും വലിയ ഒരു എന്റെർറ്റൈനെർ ആയി മൂക്കുത്തി അമ്മൻ 2 ഒരുക്കുകയാണ്. മൂക്കുത്തി അമ്മൻ 2 അതിശയിപ്പിക്കുന്ന ആക്ഷൻ, ശക്തമായ കഥാ പശ്ചാത്തലം, പരിധിയില്ലാത്ത ചിരി എന്നിവയുള്ള ഒരു മുഴുനീള എന്റർടെയ്‌നറായിരിക്കും.
അപരിമിതമായ ചിരിയുടെ ഒരു ആവേശകരമായ കഥാതന്തുവാണ് മൂക്കുത്തി അമ്മൻ 2. സുന്ദർ സിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതിനാൽ പ്രതീക്ഷകൾ ഉച്ചസ്ഥായിയിലേക്ക് എത്തുന്നു.Img 20250306 Wa0088

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ദുനിയ വിജയ് പ്രതിനായക വേഷത്തിൽ എത്തുന്നു. യോഗി ബാബു ഹാസ്യനടനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ റെജീന കസാൻഡ്ര ഒരു പ്രധാന വേഷം ചെയ്യുന്നു. ഉർവശി, അഭിനയ, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു. ഗോപി അമർനാഥ് ഛായാഗ്രാഹകനും, ഫെന്നി ഒലിവർ എഡിറ്ററുമാണ്. വെങ്കട്ട് രാഘവൻ സംഭാഷണങ്ങൾ എഴുതുന്നു, ഗുരുരാജ് കലാസൃഷ്ടികൾക്ക് മേൽനോട്ടം വഹിക്കുന്നു, രാജശേഖർ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നു. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ

Spread the News
0 Comments

No Comment.