പാലക്കാട്: എസ് ഡി പി ഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ ഇ ഡി അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പട്ടാമ്പിയിലും, പാലക്കാടും ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പട്ടാമ്പി കെല്ല മാർക്കറ്റിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മേലെ പട്ടാമ്പിയിലും, പാലക്കാട് താരെക്കാട് നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്തും സമാപിച്ചു. രണ്ട് ഭാഗത്തും നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഇ ഡി യു ടെ അന്യായമായ അറസ്റ്റിനെതിരെ പ്രകടനത്തിൽ ശക്തമായ പ്രതിഷേധമിരമ്പി. പാലക്കാട് പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജില്ലാ ജന.സെക്രട്ടറി ബഷീർ കൊമ്പം, ജില്ലാ സെക്രട്ടറി ഉമ്മർ മൗലവി, ജില്ലാ കമ്മറ്റിയംഗങ്ങള്ളായ റാസിഖ്, ഇല്യാസ്, സക്കീർ ഹുസൈൻ, സുബൈർ എന്നിവരും, പട്ടാമ്പിയിൽ വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന സമിതിയംഗം ബാബിയല്ലെർ, എസ് ഡി പി ഐ ജില്ലാ വൈ. പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, അലവി കെ ടി , ജന.സെക്രട്ടറി ബഷീർ മൗലവി, ജില്ലാ ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ റുഖിയ അലി, മജീദ് ഷൊർണൂർ, വാസു വല്ലപ്പുഴ എന്നിവർ പങ്കെടുത്തു