ചെർപ്പുളശ്ശേരി/മാരായമംഗലം:പുണ്ണ്യങ്ങളുടെ പൂക്കാലമാകുന്ന പരിശുദ്ധ റമസാനിൽ വിശ്വാസികളോടൊപ്പം സന്തോഷം പകരുകയാണ് സ്വാന്തനം കുളപ്പട യൂണിറ്റ് .
മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് മുഴുവൻ ജനങ്ങൾക്കും ആശ്വാസകരമാകും വിധം വ്യത്യസ്ത സ്വാന്തന സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
വിശുദ്ധ മാസത്തോടനുബന്ധിച്ച് കേരളമുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ എസ്. വൈ. എസിൻ്റെയും എസ്. എസ്. എഫിൻ്റെ യും സഹകരണത്തോടെ വിശ്വാസികൾക്ക് നോമ്പു തുറക്കാൻ ആവശ്യമായ ഈത്തപ്പഴം വിതരണം ചെയ്തു .
കുഞ്ഞി മുഹമ്മദ് അൻവരി, ശമീർ സഖാഫി , കുഞ്ഞലവി ഹാജി, നാസർ ഹാജി ഒ.കെ , മുസ്തഫ. മുർഷിദ് നൂറാനി എന്നിവർ നേതൃത്വം നൽകി
No Comment.