anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ തിരുമുല്ലപ്പള്ളി ക്ഷേത്രത്തിൽ പൂർത്തീകരിച്ച മണ്ഡപങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച

ചെർപ്പുളശ്ശേരി.  വള്ളുവനാട്ടിലെ ശിവക്ഷേത്രങ്ങളിൽ പ്രസിദ്ധമായ കാറൽ മണ്ണ തിരുമുല്ലപ്പള്ളി ക്ഷേത്രത്തിൽ ക്ഷേത്രകമാനം, ശീവേലിപ്പുര, മൂർക്കത്തെ താലികെട്ട് മണ്ഡപം എന്നിവകളുടെ സമർപ്പണം വെള്ളിയാഴ്ച വൈകിട്ട് 5:00 മണിക്ക് ക്ഷേത്രത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രകമാനത്തിന്റെ സമർപ്പണം ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ നിർവഹിക്കും. പുത്തൻവീട്ടിൽ ബാലചന്ദ്രനും, ഭാര്യ രമണിയും കൂടി പണിത് നൽകിയതാണ് കമാനം.. ശീവേലി പുരയുടെ ഉദ്ഘാടനം എം ആർ മുരളി നിർവഹിക്കും. മായ ദിനേശ് ബാംഗ്ലൂർ സമർപ്പിച്ചതാണ് ശീവേലിപ്പുര. മൂർക്കത്തെ താലികെട്ട് മണ്ഡപത്തിന്റെ ഉദ്ഘാടനം, ക്ഷേത്രം തന്ത്രി അനൂപ് കൃഷ്ണൻ നിർവഹിക്കും. ബാലചന്ദ്ര പിള്ള ബാംഗ്ലൂർ,, മഹേഷ് കോഴിക്കോട് തുടങ്ങിയവരാണ് താലികെട്ട് മണ്ഡപം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. ചടങ്ങിൽ നഗരസഭ കൗൺസിലർ കെ എം ഇസാക്ക്, കെ രജനി കെ നിർമ്മല തുടങ്ങിയവർ സംബന്ധിക്കും ചെർപ്പുളശ്ശേരി പ്രസ് ക്ലബ് ഹാളിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പങ്കജാക്ഷൻ, പാണ്ടത്ത് മന സുബ്രഹ്മണ്യൻ നമ്പൂതിരി. പുത്തൻവീട്ടിൽ ബാലചന്ദ്രൻ, മേലേ മഠത്തിൽ വേണുഗോപാലൻ, ഒടുമ്പറ്റ ഉണ്ണികൃഷ്ണൻ,, രാജു എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു

Spread the News

Leave a Comment