anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡ്യൂട്ടി തുടങ്ങിയത് മുതൽ ബുക്ക് മൈ ഷോ ടിക്കറ്റ് വില്പനയിൽ ഓഫീസർ ട്രെൻഡിങ്ങിൽ മുന്നിൽ : ഓഫീസർ ഓൺ ഡ്യൂട്ടി ചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

കൊച്ചി. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും വാനോളം കരസ്ഥമാക്കി കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററിൽ വൻ മുന്നേറ്റം നടത്തുകയാണ്. റിലീസ് ദിനം മുതൽ ഇന്ന് വരെയും ടിക്കറ്റ് ബുക്കിങ്ങിൽ കേരളത്തിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നിലനിർത്തി ടിക്കറ്റ് വില്പനയിൽ മുന്നേറുകയാണ് ചിത്രം. തിങ്കളാഴ്ച പ്രവർത്തിദിനത്തിലും ഹൗസ്ഫുൾ ഷോകളും കേരളത്തിൽ മാത്രം ഒരു കൊടിയില്പരം രൂപയും ചിത്രം തിയേറ്ററിൽ നിന്ന് നേടി. ലോകവ്യാപകമായി ഇരുപതു കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ കരസ്ഥമാക്കിയത്. ഒരു പോലീസുകാരന്റെയും പിതാവിന്റെയും മാനസിക സംഘർഷങ്ങൾ ഉൾപ്പെടെ ആദ്യാവസാനം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ അതുല്യ പ്രകടനം സമ്മാനിക്കുന്ന ചിത്രം റിലീസ് ദിനം മുതൽ ഇപ്പോഴും ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിലാണ്. നാളെ ശിവരാത്രി ദിനമായതിനാൽ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പല തിയേറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടെ പ്രേക്ഷക അഭ്യർത്ഥന പ്രകാരം അഡിഷണൽ ഷോകൾ ഇപ്പോഴേ ചാർട്ട് ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റായി മാറിയ ഓഫീസർ ഓൺ ഡ്യൂട്ടിയിൽ ഓരോ കഥാപാത്രത്തേയും അവതരിപ്പിച്ച താരങ്ങൾ ഗംഭീരപ്രകടനമാണ് നടത്തിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരും യുവാക്കളും സഹർഷം സ്വീകരിച്ച ചിത്രം ലോകവ്യാപകമായി റിലീസ് കേന്ദ്രങ്ങളിൽ വൻ വിജയമാകുകയാണ്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഇന്ത്യയിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.Img 20250225 Wa0127

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.Img 20250225 Wa0126

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Spread the News

Leave a Comment