anugrahavision.com

കേന്ദ്രബജറ്റ് ജനകീയം: ബി ജെ പി

ചെർപ്പുളശ്ശേരി:കേന്ദ്രത്തിൽ ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ച നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അർപ്പിച്ച് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട് കത്തുകൾ അയച്ചു.

കേരളത്തിൽ ഇടതുവലതു മുന്നണികൾ കഴിഞ്ഞ പത്ത് വർഷമായി നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങളെ കേരളജനത പുച്ഛത്തോടെ തള്ളിക്കളഞ്ഞതിൻ്റെ തെളിവാണ് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ BJP കേരളത്തിൽ നേടിയ 20 % വോട്ട് എന്ന് കത്തയക്കൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് BJP മുൻ മണ്ഡലം പ്രസിഡണ്ട് പി. ജയൻ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് സ്മിത വി.എസ് അധ്യക്ഷത വഹിച്ചു. മണ്ഡലം
ജനറൽ സെക്രട്ടറിമാരായ ടി കൃഷ്ണകുമാർ സ്വാഗതവും വിനോദ് കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.

Spread the News
0 Comments

No Comment.