anugrahavision.com

ഉത്രാളിക്കാവ് പൂരം: ഇന്ന്(25.02.2025) ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം;

വടക്കാഞ്ചേരി: പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്ന് നടക്കുകയാണ്. പൂരത്തിനോടനുബന്ധിച്ച് തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ മുള്ളൂർക്കര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 1.30 pm മുതൽ രാത്രി 10 pm വരെയാണ് നിയന്ത്രണം.

ചേലക്കര, ഷൊർണൂർ, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കായി പ്രത്യേക റൂട്ടുകളും പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന ഗതാഗത നിയന്ത്രണങ്ങൾ:
* ചേലക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴി പോകണം.
* ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മുള്ളൂർക്കര എത്തി വരവൂർ, കുണ്ടന്നൂർ, കാഞ്ഞിരക്കോട് വഴി തൃശൂർ ഭാഗത്തേക്ക് പോകണം.
* തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ വടക്കാഞ്ചേരി കോടതി ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് കുബ്ലങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ വഴി മുള്ളൂർക്കര എത്തി ഷൊർണൂർ, ചേലക്കര ഭാഗത്തേക്ക് പോകണം.
* തൃശൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കുറാഞ്ചേരി, വ്യാസ കോളേജ്, കുബ്ലങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി തിരിച്ചുവിടും.
* കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന റൂട്ട് ബസുകൾ ഓട്ടുപാറ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം.
* ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ചെറുതുരുത്തി ചുങ്കത്തുനിന്ന് തിരിച്ച് തലശ്ശേരി, വരവൂർ വഴി പോകണം.
* വടക്കാഞ്ചേരി മുതൽ വാഴക്കോട് വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
പാർക്കിംഗ് സൗകര്യങ്ങൾ:
* ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ഫ്ലൈവീൽ കർവ് ഭാഗത്തുള്ള പാടത്ത് പാർക്ക് ചെയ്യാം.
* തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പരുത്തിപ്രയിലും പാർക്ക് ചെയ്യാം.
* കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കുമരനെല്ലൂർ പാടത്തും പാർക്ക് ചെയ്യാം.
പൂരം കാണാൻ എത്തുന്നവർ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന്
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.

 

Spread the News
0 Comments

No Comment.