തൂത: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ മണവാട്ടിമാർക്ക് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ സമ്മാനിച്ച നാസർ തൂത ഡ്രസ്സ് ബാങ്കിന്റെ അഞ്ചാം വാർഷിക ആഘോഷം പ്രൗഢഗംഭീരവും ജനകീയ ഉത്സവവുമായി മാറി.
പ്രശസ്ത സിനിമാതാരം മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ധർമ്മജൻ ബോൾഗാട്ടി വാർഷിക ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ എം എൽ എ നജീബ് ചടങ്ങിൽ മുഖ്യാതിഥിയായി.
തൂതയിലെ ജനപ്രതിനിധി സി എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു.
മുഖ്യ സംഘാടകനായ നാസർ തൂത, പ്രോഗ്രാം കോഡിനേറ്റർ റാഷിദ് തൂത, പ്രശസ്ത സിനിമാ താരങ്ങളായ അനുമോൾ, അരിസ്റ്റോ സുരേഷ്, സുമാദേവി, ഡെൽറ്റ മണി എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു. മാപ്പിളപ്പാട്ട് ഗായകരായ മെഹറിൻ, ജിൽഷാദ് വല്ലപ്പുഴ, റൈഹാന മുത്തു, അമാനി പെരിന്തൽമണ്ണ എന്നിവർ സംഗീത വിസ്മയം തീർത്തു. കോഴിക്കോട് ജുമൈലത്ത് ടീമിന്റെ ഒപ്പന ചടങ്ങിലെ വിശേഷ വിരുന്നായി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന മൂന്നു മഹത് വ്യക്തികൾക്ക് നൽകുന്ന ദേവകിയമ്മ പുരസ്കാരം താമരത്ത് ഹംസു, ശ്രീജ ശ്രീകുമാർ, നാസർ മാനു എന്നിവർക്ക് സമ്മാനിച്ചു.
No Comment.