anugrahavision.com

ചെർപ്പുളശ്ശേരി വിൽപ്പനയ്ക്കായി കൈവശം വെച്ച 10 ലിറ്റർ IMFL പിടികൂടി

ചെർപ്പുളശ്ശേരി റെയ്ഞ്ച് ഇൻസ്പെക്ടർ ജി.പോൾ സൻ്റെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം II വില്ലേജിൽ ഉമ്മനഴി ദേശത്ത് ഉമ്മനഴി ജംഗ്ഷന്‌ സമീപമുള്ള റോയൽ സ്റ്റോഴ്സ് & വെജിറ്റബിൾസ് എന്ന കടയുടെ പുറകുവശം വെച്ച് വെച്ച് 10 ലിറ്റർ IMFL വിൽപ്പനയ്ക്കായി കൈവശം വെച്ച കുറ്റത്തിന് ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം II വില്ലേജിൽ പുലാപ്പറ്റ- ഉമ്മനഴി ദേശത്ത് പുളിക്കായത്തൊടി വീട്ടിൽ ജോണി മകൻ ജോമോൻ (36/ 24) വയസ് എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ബാസ്റ്റിൻ.കെ.എക്സ്,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ജയദേവനുണ്ണി.വി.,ഷാജി കുമാർ.സി.എൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സബിത.സി.എൽ. എന്നിവർ പങ്കെടുത്തു.

Spread the News
0 Comments

No Comment.