anugrahavision.com

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഐ ടി ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് തയ്യാറാക്കിയ ‘വർണ്ണം’ ഡിജിറ്റൽ മാഗസിസിൻ്റെ പ്രകാശന കർമ്മം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.മുഹമ്മദ് കാസിം നിർവ്വഹിച്ചു.പി ടി എ പ്രസിഡൻ്റ് കെ ഷിജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതം പറഞ്ഞു.പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. ശ്രീജ, എം.രാജി,മുൻ പി.ടി.എ പ്രസിഡൻറ് കെ.വേലായുധൻ, സ്റ്റുഡൻ്റ് സെക്രട്ടറി,പി.ഹർഷ, സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ എന്നിവർ ആശംസകൾ നേർന്നു.ടി.എസ് സഞ്ജീവ് നന്ദി പ്രകാശിപ്പിച്ചു.

Spread the News

Leave a Comment