വാണിയംകുളം ടി.ആർ.കെയിൽ നിറവ് പഠനോത്സവം നടത്തി. യു.പി.വിഭാഗത്തിലെ പഠനത്തിലും കലാ കായിക വിദ്യാഭ്യാസത്തിലും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ സംഘടിപ്പിച്ചു കൊണ്ടാണ് നിറവ് പഠനോത്സവം സംഘടിപ്പിച്ചത്. പഠനോത്സവം ഹൈസ്ക്കൂൾ ഡെപ്യൂട്ടി എച്ച്.എം. സി. കലാധരൻ ഉദ്ഘാടനം ചെയ്തു. പി.രാജേഷ് അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ കെ.ബിന്ദു, ദുർഗ്ഗ. കെ തുടങ്ങിയവർ നേതൃത്വം നൽകി. ഫുഡ് ഫെസ്റ്റും നടന്നു. വിദ്യാർത്ഥികൾ തയ്യാർ ചെയ്തു കൊണ്ടുവന്ന വിവിധയിനം ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും നടന്നു.
No Comment.