anugrahavision.com

ഈ ഫോട്ടോമാസ്റ്റർക്ക്, ഇഷ്ടം പ്രകൃതിയോട്

പെരിന്തൽമണ്ണ. പ്രകൃതിയോട് ഇണങ്ങുകയും, പക്ഷികളെ സ്നേഹിക്കുകയും, അവയുടെ ഫോട്ടോകൾ പകർത്തുകയും ചെയ്യുന്ന ഒരു റിട്ടയേർഡ് അധ്യാപകനാണ് ബാലകൃഷ്ണൻ ആനമങ്ങാട്.. തൂത ഹൈസ്കൂളിൽ നിന്നും അധ്യാപകനായി വിരമിച്ച ശേഷം തോന്നിയ ഒരു കുസൃതിയാണ് ഫോട്ടോഗ്രാഫി. എന്നാൽ ഇന്ന് ഈ അധ്യാപകൻ മികച്ച ഫോട്ടോകൾ എടുക്കുകയും അത് വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.Fb Img 1739854003877 പക്ഷികളോടാണ് അധ്യാപകന് ഏറെ കമ്പം. തന്റെ വീട്ടിലെത്തുന്ന എല്ലാ പക്ഷികളുടെയും ഫോട്ടോകൾ പകർത്തുകയും ആ പക്ഷിയുടെ പേരും, ശാസ്ത്രീയ നാമവും വരെ കണ്ടെത്തി അത് തന്റെ ശേഖരത്തിൽ ഉൾപ്പെടുത്തുകയും, വരുംതലമുറയ്ക്ക് പ്രയോജനം ആവുംവിധം സോഷ്യൽ മീഡിയയിൽ അടക്കം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ചെറിയ ഒരു ക്യാമറ വാങ്ങിക്കൊണ്ടായിരുന്നു ബാലകൃഷ്ണൻ ആനമങ്ങാട് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ഒരു പ്രൊഫഷണൽ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കുകയും അതിനെ തന്റെ സന്തതസഹചാരിയായി കൊണ്ടു നടക്കുകയും ചെയ്തതോടെ ഇദ്ദേഹം ഒരു മികച്ച ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു.Fb Img 1739853994289
തികച്ചും പ്രകൃതിസ്നേഹിയായ ബാലകൃഷ്ണൻ ആനമങ്ങാട് തന്റെ സഹധർമ്മിണിയും റിട്ടയേഡ് അധ്യാപികയും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഗിരിജ ബാലകൃഷ്ണന്റെ ഒപ്പത്തിനൊപ്പം നിന്ന് പ്രവർത്തിച്ചതോടെ നിരവധി വീടുകളിലേക്കും, സ്ഥാപനങ്ങളിലേക്കും വൃക്ഷത്തൈകൾ എത്തിക്കുന്നതിലും നാടിനെ ഹരിത ഭംഗിയിലേക്ക് കൊണ്ട് എത്തിക്കുന്നതിലും സാധിച്ചു. വനമിത്ര ജേതാവ് കൂടിയായ ഗിരിജ ബാലകൃഷ്ണനും, ബാലകൃഷ്ണൻ മാഷും എവിടെ പോകുമ്പോഴും തങ്ങളുടെ വീട്ടിൽ മുളപ്പിച്ചെടുത്ത വൃക്ഷത്തൈകളും കരുതുന്നു. നിരവധി ആളുകൾക്ക് സമ്മാനമായി ഇവർ നൽകുന്നത് വൃക്ഷത്തൈകൾ ആണ്.Fb Img 1739855553020 അതുകൊണ്ടുതന്നെ ഇവരുടെ സന്ദർശനം ഒരു വലിയ സന്ദേശമായി മാറുന്നു.
മലയാളഭാഷയും സംസ്കൃതവും സ്വായത്തമാക്കിയ ബാലകൃഷ്ണൻ ആനമങ്ങാട് മികച്ച കവിയും ഗാനരചയിതാവും ആണ് . തന്റെ വീട്ടിലെത്തുന്ന എല്ലാ അതിഥികളെയും സ്വീകരിച്ച് യാത്രയാവുമ്പോൾ ഒരു തൈ സമ്മാനമായി നൽകുകയും അത് വീട്ടിൽ പരിപാലിക്കാൻ വേണ്ടി പറയുകയും ചെയ്യുന്നു.Fb Img 1739855525620
അത്യപൂർവ്വങ്ങളായ സസ്യങൾ അടക്കം നിരവധി വൃക്ഷങ്ങളും, സസ്യലതാദികളും ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നമുക്ക് കാണാൻ കഴിയുന്നു.
സർവീസിൽ നിന്നും വിരമിക്കുന്ന പലരും വീട്ടിന്റെ മൂലയിൽ ചടഞ്ഞു കൂടുമ്പോൾ കൂടുതൽ മേഖലകളിലേക്ക് സഞ്ചരിച്ചു കൊണ്ട് നാടിന് മാതൃകയാവുകയാണ് ഈ ദമ്പതികൾ . ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമായ ബാലകൃഷ്ണൻ ആനമങ്ങാട് ഫോട്ടോ പ്രദർശനങ്ങളും നടത്തിവരുന്നുണ്ട്. ഗിരിജ ബാലകൃഷ്ണൻ സോപാന സംഗീതം, കർണ്ണാട്ടിക് മ്യൂസിക് എന്നിവ വേദികളിൽ അവതരിപ്പിച്ചു വരുന്നു.

പി. മുരളി മോഹൻ .

Spread the News
unnivellinezhi1978
1 Comments
unnivellinezhi1978
Unnikrishnan v Sreedurga appartment February 19, 2025
| |

Very good mashe