പാലക്കാട്: വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഫെബ്രു. 17 ന് കൊല്ലത്തും 19 ന് മലപ്പുറത്തും വെച്ച് നടക്കുന്ന വഖ്ഫ് സംരക്ഷണ റാലിയും, മഹാസമ്മേളനവും വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി എസ് ഡി പി ഐ പാലക്കാട് ജില്ല നേതൃസംഗമം സംഘടിപ്പിച്ചു.
കുളപ്പുള്ളി ബ്ലൂഡയമണ്ട് കൺവൻഷൻ സെൻ്ററിൽ നടന്ന നേതൃസംഗമം സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാൻ ഉത്ഘാടനം ചെയ്തു.
ഭരണഘടനാ സംവിധാനങ്ങള്‍ക്കു പോലും യാതൊരു വിലയും നല്‍കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) യുടെ അഭിപ്രായങ്ങളും പ്രതിപക്ഷ ആവശ്യങ്ങളും പാടെ അവഗണിച്ച് പ്രതിപക്ഷ നിര്‍ദേശങ്ങളും തള്ളിക്കളഞ്ഞ് ഭരണാനുകൂലികളുടെ നിര്‍ദേശങ്ങള്‍ മാത്രം പരിഗണിച്ച് ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ജെപിസി നിര്‍ദേശമായതിനാല്‍ ഒരു ചര്‍ച്ചയും കൂടാതെ വോട്ടിനിട്ട് പാസാക്കിയെടുക്കുകയാകും ബിജെപിയുടെ തന്ത്രം. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്തിത്വത്തിന്റെ അടിത്തറ ഇളക്കുകയും വഖഫ് സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുമുളള ഗൂഢശ്രമമാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് പി കെ ഉസ്മാൻ അഭിപ്രായപ്പെട്ടു.ഫെബ്രു’ 19 ന് മലലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ
ജില്ലയിൽ നിന്ന് പതിനായിരം പേരെ പങ്കെടുപ്പിക്കാനും പരിപാടി വിജയിപ്പിക്കുന്നതിനായി വാഹനജാഥ, വിളംബര ജാഥ, പോസ്റ്റർ പ്രചരണം എന്നിവ നടത്തുന്നതിനും നേതൃസംഗമം തീരുമാനിച്ചു.
സമ്മേളനത്തിന്റെയും, റാലിയുടെയും വിജയത്തിനായുള്ള ഫണ്ട് ശേഖരണം എസ് ഡി ടി യു പാലക്കാട് ജില്ല പ്രസിഡന്റ് മരക്കാരിൽ നിന്നും ഫണ്ട് സ്വീകരിച്ച് കൊണ്ട് സംസ്ഥാന ജനൽ സെക്രട്ടറി പി കെ ഉസ്മാൻ ഉത്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം ,ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ഷെരീഫ് പട്ടാമ്പി, അലവി കെ ടി, ജന.സെക്രട്ടറിമാരായ ബഷീർ മൗലവി, ബഷീർ കൊമ്പം, ജില്ലാ ട്രഷറർ എവൈ കുഞ്ഞിമുഹമ്മദ്, മറ്റ് ജില്ലാ മണ്ഡലം നേതാക്കളും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു
No Comment.