anugrahavision.com

ശേഖരന്റെ ഓർമ്മയിൽ വീണ്ടും ഒരു താലപ്പൊലി

ചെർപ്പുളശ്ശേരി. പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ദിവസം നെറ്റിപ്പട്ടവും തിടമ്പും ആയി മോഴിക്കുന്ന് മ നയിൽ നിന്നും എഴുന്നള്ളത്ത് നടക്കുമ്പോൾ വർഷങ്ങളായി ഭഗവതിയുടെ തിടമ്പേറ്റുന്നത് ചെർപ്പുളശ്ശേരി ശേഖരൻ എന്ന ആന യായിരുന്നു. ആന ചെരിഞ്ഞതോടെ പുത്തൻവീട്ടിൽ ശ്രീകുമാറിന് തോന്നിയ ഒരു ആശയമാണ് ശേഖരന്റെ പ്രതിമ തന്റെ വീടിന്റെ മുറ്റത്ത് സ്ഥാപിച്ചുകൊണ്ട് ആ ഗജവീരനെ ഓർക്കുക എന്നുള്ളത്. ശേഖരന്റെ അതേ വലിപ്പത്തിലും പൂർണ്ണ സ്വരൂപത്തിലും ഉള്ള ആനയുടെ ശില്പം കാണുന്ന ഏവരുടെയും ഓർമ്മകൾ ഒരു നിമിഷമെങ്കിലും ശേഖരനി ലേക്ക് ഓടിയെത്തും. ഈ താലപ്പൊലി ദിവസത്തിലും നെറ്റിപ്പട്ടം ചാർത്തി ശബരിയുടെ മുറ്റത്ത് ശേഖരൻ ഒരുങ്ങി നിന്നു. പൂര പ്രേമികളുടെ ഓർമ്മകളിലേക്കും, ആനപ്രേമികളുടെ മനസ്സിലേക്കും ശേഖരൻ അങ്ങിനെ നിലനിൽക്കുന്നു.

Spread the News

Leave a Comment