anugrahavision.com

വർണ്ണ വിസ്മയം തീർത്ത് പുത്തനാൽക്കാവ് പൂരം

ചെർപ്പുളശ്ശേരി. മാരിവില്ലിന്റെ മനോഹര വർണ്ണങ്ങൾ ചാലിച്ചുകൊണ്ട് പുത്തനാൽക്കാവ് പൂരം നഗരത്തിൽ വർണ്ണമഴ തീർത്തു. വിവിധ ദേശങ്ങളിൽ നിന്നും നിരവധിയായ കലാപരിപാടികളുടെ നേർക്കാഴ്ചയിൽ പൂരം നഗരത്തിലെത്തിയപ്പോൾ നഗരവീഥികൾ കാഴ്ചക്കാർക്ക് ദൃശ്യ വിസ്മയമായി. ആനകളും നാടൻ കലാപരിപാടികളും കൊണ്ട് അക്ഷരാർത്ഥത്തിൽ വർണ്ണ മഴയാണ് പൂരം തീർത്തത്. നാളെയാണ് ചരിത്രപ്രസിദ്ധമായ കാളവേല. 60ലധികം ജോഡി ഇണക്കാളകൾ വിവിധ പ്രദേശങ്ങളിൽ നിന്നും ചെർപ്പുളശ്ശേരിയുടെ നഗരവീഥികളെ ധന്യമാക്കും. വള്ളുവനാടൻ പൂരങ്ങളുടെ തുടക്കം കുറിക്കുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാളവേലയും പൂരവും കാണുന്നതിനായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ച നടക്കുന്ന താലപ്പൊലിയോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനം ആകും

Spread the News
0 Comments

No Comment.