ചെർപ്പുളശ്ശേരി : അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കല്ലുർ ബാലനും അടക്കാപുത്തൂർ സംസ്കൃതിയും തമ്മിൽ ഇരുപതു വർഷത്തിലധികം ബന്ധമുണ്ടന്നും അത് മണ്ണിൽ ആഴ്ന്നിറങ്ങിയ വടവൃക്ഷത്തിന്റെ വേരുപോലെ ദൃഡമാണ ന്നും സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ പറഞ്ഞു, സംസ്കൃതിയുടെ ഏറെക്കുറെ എല്ലാ പ്രവർത്തനങ്ങളിലും ബാലേട്ടന്റെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട് പല വേദികളിലും ബാലേട്ടനെ ആദരിച്ചിട്ടുമുണ്ട് . സംസ്കൃതിയുടെ “വർഷത്തിലൊരു മരം” പദ്ധതിയുടെ ഭാഗമായി എല്ലാ വർഷത്ത്തെയും തയ്കൾ നൂറെണ്ണം വീതം ബാലേട്ടൻ സ്വീകരിച്ച് നട്ട് സംരക്ഷിക്കാറുണ്ട്. ഈ വർഷത്ത്തെ ആര്യവേപ്പ് തയ്കൾ സ്വീകരിക്കാതെയാണ് ബാലേട്ടൻ യാത്രയായത് ഇന്നലെ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനു മുന്നിൽ ആര്യവേപ്പ് തയ്കൾ സമർപ്പിച്ചാണ് സംസ്കൃതി പ്രവർത്തകർ അന്ത്യാഞ്‌ജലി അർപ്പിച്ചത്
No Comment.