തൃശ്ശൂർ. ഈ വർഷത്തെ തൃശ്ശൂർ പൂരം പ്രദർശനത്തിന്റെ ഭൂമിപൂജയും കാൽനാട്ടു കർമ്മവും പൂരം പ്രദർശനഗ്രൗണ്ടിൽ നടന്നു. റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ, മേയർ എം കെ വർഗ്ഗീസ്, പി ബാലചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ എം എൽ റോസി, കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ പ്രേംരാജ് ചൂണ്ടലാത്ത്, കോർപറേഷൻ കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, റെജി ജോയ് എൻ.പ്രസാദ്, സുനിൽ രാജ്, സുരേഷ്, സിന്ധു ആന്റോ ചാക്കോള, ലീല ടീച്ചർ, ജൂബിലി മിഷൻ ഡയറക്‌ടർ ഫാ.റെന്നി മുണ്ടൻ കുര്യൻ, പൂരം പ്രദർശനക്കമ്മറ്റി പ്രസിഡണ്ട് കെ. രവീന്ദ്രനാഥ്, പ്രദർശനക്കമ്മറ്റി വൈസ് പ്രസിഡണ്ട് പി പ്രകാശ്, പ്രദർശനക്കമ്മറ്റി സെക്രട്ടറി എം രവികുമാർ, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്‌ണൻ മങ്ങാട്ട്, ട്രഷറർ കെ ദിലീപ് കുമാർ, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് ഡോ.എം ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രശാന്ത് മേനോൻ, സെക്രട്ടറി കെ ഗിരീഷ് കുമാർ , ജോയിന്റ് സെക്രട്ടറി പി ശശിധരൻ, മുൻ മന്ത്രി വി എസ് സുനിൽ കുമാർ, മുൻ എംഎൽഎ മാരായ ടി.വി.ചന്ദ്രമോഹൻ, എം കെ കണ്ണൻ, മുൻ മേയർമാരായ കെ രാധാകൃഷ്‌ണൻ, ഐ പി പോൾ, അജിത ജയരാജൻ, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം പ്രദർശനക്കമ്മറ്റി മുൻ ഭാരവാഹികൾ, ഇരു ദേവസ്വം പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാറമേക്കാവ് ക്ഷേത്രം മേൽക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിപ്പാട് ഭൂമിപൂജ നിർവഹിച്ചത്.
2025 മാർച്ച് 24 മുതൽ മേയ് 22വരെയാണ് പ്രദർശനം. മേയ് 6-നാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം.
No Comment.